അല്‍ഹസ: സൗദിയിലെ ഫ്ളാറ്റില്‍ മലയാളി വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആന്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണ(43)യാണ് അല്‍ ഹസയിലെ ഫ്ളാറ്റില്‍ മരിച്ച കാണപ്പെട്ടത്. ഭര്‍ത്താവിനോടും മക്കളോടുമൊപ്പം ഏഴു വര്‍ഷമായി സൗദി അറേബ്യയിലായിരുന്നു സുവര്‍ണ.
അല്‍ ഹസ്സ മോഡേണ്‍ സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിനിയായ മകളെ രാവിലെ സ്കൂളില്‍ വിട്ടതിനു ശേഷമാണു കൃത്യം നടത്തിയത്. പരീക്ഷ കഴിഞ്ഞു തിരിച്ചത്തിയ മകള്‍ വിളിച്ചതിനെ തുടര്‍ന്നു വാതില്‍ തുറക്കാതിരുന്നതിനാല്‍ അച്ഛനെ വിവരമറിയിക്കുകയും ജനല്‍ വഴി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്.
മരണത്തിന് ആരും ഉത്തരവാദിയല്ല, മൃതദേഹം ഹസയില്‍ അടക്കണം എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തു. മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനായി തയാറായിരിക്കുകയായിരുന്നു. മൂത്ത മകള്‍ സാന്ദ്ര നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവ് ജയരാജന് കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. ഇതിലുള്ള മാനസിക പ്രയാസമാവാം കാരണം എന്ന് കരുതപ്പെടുന്നു.
പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കിംഗ് ഫഹദ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെയും മക്കളുടെയും ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ട്പോകാനുള്ള നടപടികള്‍ക്ക് നവോദയ പ്രവര്‍ത്തകര്‍ നേതൃത്വം നല്കുന്നു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം