മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ മിഷനില്‍ മതബോധന വിദ്യാര്‍ഥികള്‍ക്കായി 'വിശ്വാസനിറവ് 2018' എന്ന പേരില്‍ ത്രിദിന ധ്യാനവും ക്യാന്പും സംഘടിപ്പിക്കുന്നു.
ജീസസ് യൂത്ത് ടീമിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ഹയത്ത് സെന്റ് ആഗ്നസ് ചര്‍ച്ചില്‍ ആയിരിക്കും ക്യാന്പ് സംഘടിപ്പിക്കുക. മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ക്യാന്പില്‍ പങ്കെടുക്കുക എന്ന് മതബോധന കോഓര്‍ഡിനേറ്റര്‍മാരായ സിജോ ജോണ്‍, ജോര്‍ജ് പൗവത്തില്‍ എന്നിവര്‍ അറിയിച്ചു.
ചാപ്ലിന് ഫാ. തോമസ് കുന്പുക്കല്‍, മതബോധാനാധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
റിപ്പോര്‍ട്ട്: സോളമന് ജോര്‍ജ്