കൊച്ചി: മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ
മ്യൂസിക്247, 'ഉടലാഴം'ത്തില്‍ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം റിലീസ് ചെയ്തു.
`മേടസൂര്യന്റെ` എന്ന് തുടങ്ങുന്ന ഈ ഗാനം സിതാരയും മിഥുന് ജയരാജും ചേര്‍ന്നാണ്
സംഗീതം നല്‍കിയിരിക്കുന്നത്. വരികള്‍ രചിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണന്
ആവളയാണ്.
അഞ്ച് 2017 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ ഒരുമിക്കുന്നു
എന്ന പ്രത്യേകത ഈ പാട്ടിനും ചിത്രത്തിനുമുണ്ട് - സിതാര കൃഷ്ണകുമാര്‍ (ഗാനത്തിന്റെ
സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നു), ഇന്ദ്രന്‍സ് (ചിത്രത്തില്‍
അഭിനയിച്ചിരിക്കുന്നു), അപ്പു ഭട്ടതിരി (ചിത്രത്തിന്റെ എഡിറ്റര്‍), രംഗനാഥ് രവി
(ചിത്രത്തിന്റെ ശബ്ദസംവിധാനം), മുത്തു (കളറിംഗ് -
ചിത്രാഞ്ജലി).
ഉണ്ണികൃഷ്ണന് ആവള കഥയെഴുതി സംവിധാനം നിര്‍വഹിച്ച
'ഉടലാഴം'ത്തില്‍ മണി, രമ്യ വത്സല, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, സജിത
മഠത്തില്‍, അബു വളയംകുളം, നിലംബൂര് ആയിഷ, രാജീവന് വെല്ലൂര്‍ എന്നിവര്‍
അഭിനയിക്കുന്നുണ്ട്. പിന്നണി ഗായകരായ സിതാര കൃഷ്ണകുമാറും മിഥുന് ജയരാജ്ഉം സംഗീത
സംവിധാനത്തില്‍ ചുവടു വയ്ക്കുന്ന ആദ്യ ചിത്രമാണിത്. മുഹമ്മദ് ഛായാഗ്രഹണവും അപ്പു
ഭട്ടതിരി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം
ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്. ഡോ. മനോജ് കെ.ടി., ഡോ. രാജേഷ് കുമാര്‍, ഡോ.
സജീഷ് എം എന്നിവരാണ് ഡോക്ടേഴ്സ് ഡിലെമയുടെ ബാനറില്‍ ചിത്രം
നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക്
പാര്‍ട്ണര്‍.
`മേടസൂര്യന്റെ` ഗാനം കാണുവാന്‍:
https://www.youtube.com/watch?v=W0n1cwBzxQ8