പശുപതി, മീരാ വാസുദേവ്, കന്നട നായിക അക്ഷിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊച്ചിന് ശാദി അറ്റ് ചെന്നൈ 03.തിരുവനന്തപുരം ഹോട്ടല്‍ ചിരാഗില്‍ നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ചലച്ചിത്ര സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
1990കാലഘട്ടത്തില്‍ ആന്പല്ലൂര്‍ എന്ന സ്ഥലത്തു നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ കൊച്ചിയില്‍നിന്നും യാത്രതിരിച്ച് ചെന്നൈയില്‍ എത്തപ്പെടുന്ന ശാദിക എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ സംഭവബഹുലവും സങ്കീര്‍ണവുമായ മുഹൂര്ത്തങ്ങളാണു ചിത്രത്തിന്റെ പ്രമേയം.
എയ്ം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.പി. രാജീവ്, മസ്കറ്റ് ആര്‍ട്സ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ റിജുറാം, കിരണ്‍ രാജ്, സിയോഗ് രാജു, വിജില്‍ വര്‍ഗീസ്, ബബിന്‍ ബാബു, ആദം ലീം, ശ്രീലക്ഷ്മി, ചാര്‍മിള, രമ്യ, റിജോ പാല, നക്ഷ ഫിനിക്സ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിജേഷ് ഭാസ്കറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഗോഡ്വിന് വിക്ടറുടെ വരികള്‍ക്കു സണ്ണി വിശ്വനാഥ് സംഗീതം പകരുന്നു.