ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുത്ത യുവാവ് ഷോക്കേറ്റു മരിച്ചു
Published on 17 February, 2018
ഗുഡ്സ് ട്രെയിനിന്
മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു.
സിക്കന്തര്‍പൂര്‍ സ്വദേശി രാഹന്കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട്
ആറിന് നാരായണ്‍പൂര്‍ ആനന്ദ് റെയില്‍വേ സ്റ്റേഷനിലാണ്
സംഭവം.
സുഹൃത്തിനൊപ്പം ഗുഡ്സ് ട്രെയിനില്‍ കയറിയ യുവാവ് ട്രെയിനിന്
മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെയാണ് 30,000 വോള്‍ട്ടുള്ള ഹൈ
ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റത്. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു.
ശരീരം പൂര്‍ണ്ണമായും കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല