ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം; ഒരാള്‍ മരിച്ചു നാലുപേര്‍ ഗുരുതരാവസ്ഥയില്‍
Published on 17 February, 2018
പത്തനംതിട്ട: ഇരവിപേരൂര്‍ പ്രത്യക്ഷ ദൈവ സഭാ
ആസ്ഥാനത്തെ വെടിപ്പുരക്ക് തീപിടിച്ച് അപകടം. ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു.
അപകടത്തില്‍ പരിക്കേറ്റ ഏഴു പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 9.30തിനോട് കൂടിയാണ്
അപകടം സംഭവിച്ചത്. ആരാധനാലയിത്തിലെ ആചാരവുമായി ബന്ധപ്പെട്ടാണ് വെടികോപ്പുകള്‍
ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതിന് ലൈസന്‍സ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍
ഉണ്ടായിരുന്നോ എന്ന് വിവരങ്ങള്‍ ലഭ്യമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല