നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 26 മുതല്‍
Published on 14 February, 2018
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം
ഫെബ്രുവരി 26 മുതല്‍ ആരംഭിക്കും. സഭ 26 മുതല്‍ വിളിച്ച് ചേര്‍ക്കുന്നതിന്
ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം
തീരുമാനിച്ചു.
സ്വകാര്യ
ബസുകളുടെയും കെഎസ്ആര്‍ടിസിയുടെയും നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ
തീരുമാനിച്ചു. ഇന്ധനവിലയിലും സ്പെയര്‍പാര്‍ട്ടുകളുടെ വിലയിലും തൊഴിലാളികളുടെ
വേതനത്തിലും ഉണ്ടായ വര്‍ധനവ് മൂലം ബസ് വ്യവസായം നേരിടുന്ന
പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ റിട്ടയേഡ് ജസ്റ്റിസ്
രാമചന്ദ്രന് അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ
കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിക്കാന്‍
തീരുമാനിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല