കോഴിക്കോട്: വേഗപരിധി ലംഘിച്ചതിന്റെ പേരില്‍
ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന് ഒന്നര ലക്ഷത്തോളം രൂപ പിഴ. വിവരാവകാശ
രേഖയിലാണ് ഇക്കാര്യം വ്യക്തമായത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ
പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടു വാഹനങ്ങളാണ് കേരളത്തില്‍ തന്നെ
ഏറ്റവുമധികം ഗതാഗത നിയമലംഘനം നടത്തിയതെന്നാണ് രേഖയില്‍
വ്യക്തമാക്കുന്നത്.
വിവരാവകാശ
പ്രവര്ത്തകന് സി. എസ് ഷാനവാസ് നല്കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയില്‍
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥ അര്‍ച്ചനാ സദാശിവനാണ്
വിവരങ്ങള്‍ നല്‍കിയത്.
കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 പ്രാവശ്യം
നിയമലംഘനം നടത്തിയതായി സംസ്ഥാന ഗതാഗത വകുപ്പ് രേഖപ്പെടുത്തുന്നു. മോട്ടോര്‍വാഹന
നിയമത്തിലെ 183 ചട്ടപ്രകാരം ആദ്യ നിയമലംഘനത്തിനു െ്രെഡവറുടെ പേരില്‍ 400 രൂപയും
ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ.
ഓരോ ആവര്‍ത്തിക്കുന്ന നിയമ ലംഘനത്തിനും 1000 രൂപ െ്രെഡവറുടെയും 500 രൂപ
ഉടമയുടെയും പേരില്‍ പിഴ അടയ്ക്കണം. 58 നിയമലംഘനങ്ങളില്‍ നിന്നായി 86,200 ഈ
വാഹനത്തിന്റെ പേരില്‍ ബി.ജെ.പി പിഴ അടയ്ക്കണമെന്ന് ജനയുഗം റിപ്പോര്‍ട്ട്
ചെയ്യുന്നു.
പ്രസിഡന്റിന്റെ പേരില്‍ത്തന്നെ രജിസ്റ്റര്‍ ചെയ്ത കെ എല്‍ 1 ബി
ക്യു 7563 എന്ന വാഹനം 38 പ്രാവശ്യം വേഗപരിധി ലംഘിച്ചതിന്റെ പേരില്‍
56,200 രൂപയോളം പിഴ അടയ്ക്കേണ്ടതുണ്ട്. 1,42,400 രൂപയാണു മൊത്തം
പിഴത്തുക.