മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ഹിദ്ദ്, ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു.
പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന നാലാമത് ക്യാന്പില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഏകദേശം 200 ഓളം പേര് പങ്കെടുത്തു. പതിവു പരിശോധനകള്‍ കൂടാതെ ദന്തപരിശോധനയും ലഭ്യമായിരുന്നു.
ദാര്‍ അല്‍ ഷിഫ ജനറല്‍ മാനേജര്‍ അഹമദ് ഷമീര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ മുഹമ്മദ് രജുല്‍, ഡോ. സുജ്്, ഡോ. സ്മിത, ഡോ. പ്രിന്‍സ് എന്നിവര്‍ ക്യാന്പില്‍ പങ്കെടുത്തു.
ബഹറിന്‍ ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണ കുമാര്‍, ട്രഷറര്‍ ഷൈജു, എക്സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ, പ്രജില്‍, അരുണ്‍ തൈക്കാട്ടില്‍, മണിക്കുട്ടന്, അരുണ്‍ നെയ്യാര്‍, ഹരികൃഷ്ണന്, രാജു, അജീഷ്, സോനു, വൈശാഖ്, ഗോപേഷ്, സുബിന്, നന്ദന് എന്നിവര്‍ ക്യാന്പ് നിയന്ത്രിച്ചു.