ന്യൂഡല്‍ഹി:
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു
ഉത്തരേന്ത്യയില്‍ പലയിടത്തും വ്യോമറെയില്‍ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസങ്ങളില്‍
ഉണ്ടായ മഞ്ഞിനെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ 143 പേര്‍ക്കാണ് ജീവന്
നഷ്ടപ്പെട്ടത്. മഞ്ഞിനെ തുടര്‍ന്നു ബിഹാറിലെ സ്കൂളുകള്‍ക്കും അധികൃതര്‍ ശനിയാഴ്ച
വരെ അവധി പ്രഖ്യാപിച്ചു.
കാഷ്മീരിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്
കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. കാര്‍ഗിലില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍
മൈനസ് 23.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ജമ്മു കാഷ്മീരില്‍ ഈ വര്‍ഷം
രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല