മനോജ് കെ ജയനും ഷീലു എബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സദൃശവാക്യം 24:29 തിയേറ്ററുകളിലെത്തി. എം പ്രശാന്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നായികാപ്രാധാന്യമുള്ള ചലച്ചിത്രമാണിത്. ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ തികഞ്ഞ ഫാമിലി ത്രില്ലര്‍ ആണെന്ന് എം പ്രശാന്ത് പറഞ്ഞിരുന്നു.
സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അബുസലിം, നിയാസ്, മേഘനാഥന്, സാജന് പള്ളുരുത്തി, ജോളി മുത്തേടന്‍, മനുരാജ്, അംബികാമോഹന്‍, മഞ്ജുരാഘവ്, ജയിംസ് പാറയ്ക്കല്‍, ബേബി മീനാക്ഷി, ബേബി കാര്‍ത്തിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.