ആധാര്‍ നമ്പര്‍
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട തിയ്യതി അനിശ്ചിതമായി നീട്ടി കേന്ദ്ര
സര്‍ക്കാര്‍. നിലവില്‍ ഡിസംബര്‍ 31 വരെയായിരുന്നു ബാങ്ക് അക്കൗണ്ട്, മ്യൂചല്‍
ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയുമായി ആധാര്‍ ലിങ്ക്
ചെയ്യേണ്ടിയിരുന്നത്. ഈ തീരുമാനമാണ് കേന്ദ്ര ധനമന്ത്രാലയം ഇപ്പോള്‍
പുനഃപരിശോധിച്ചിരിക്കുന്നത്.
നാളെ സുപ്രീം കോടതി ആധാറുമായി
ബന്ധപ്പെട്ട് കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ തിയ്യതി
നീട്ടിയിരിക്കുന്നത്.