ബ്രിസ്ബേന്‍: മലയാളി അസോസിയേഷന് ഓഫ് ക്യൂന്‍സ് ലാന്‍ഡും മാജിക് മൂണ്‍ ഇവന്റ്സ് ഓസ്ട്രേലിയും സംയുക്തമായി നടത്തുന്ന 'സ്നേഹപൂര്‍വം’ എന്ന മെഗാഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ഡിസംബര്‍ ഏഴിന് (വ്യാഴം) നടക്കും. വൈകുന്നേരം ഏഴിന് ഇപ്സ് വിച്ച് റോഡിലുള്ള ഡിലൈറ്റ്സ് ഓഫ് പാരഡൈസ് റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ ബ്രിസ്ബേന്‍ സിറ്റി കൗണ്‍സില്‍ മെംബര്‍ ജോനാഥന് മുഖ്യാതിഥിയായിരിക്കും.
ബ്രിസ്ബേനിലെ എഡ്മണ്ട് റൈസ് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ 2018 മേയ് ആറിന് (ഞായര്‍) ആണ് പരിപാടി. മാജിക് മൂണ്‍ എന്റര്ടൈന്മെന്റും മലയാളം ഇവന്റ്സും ഒരുമിക്കുന്ന ആദ്യഷോ എന്ന പ്രത്യേകതയുമായി എത്തുന്ന സ്നേഹപൂര്‍വം ഷോയ്ക്ക് പ്രേക്ഷകരില്‍നിന്നും വന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായിക മഞ്ജുവാര്യര്‍ക്കൊപ്പം വയലിനില്‍ മായാജാലം തീര്‍ക്കുന്ന ബാലഭാസ്കര്‍, തമിഴ് പിന്നണി ഗായകന് നരേഷ് അയ്യര്‍, റിയാലിറ്റി ഷോയിലൂടെ പ്രശസ്തി പിടിച്ചുപറ്റിയ വൈഷ്ണവ് ഗിരീഷ്, ലക്ഷ്മി ജയന് എന്നിവര്‍ക്കൊപ്പം മലയാളികളുടെ പ്രിയ ഗായകരായ മധുബാല കൃഷ്ണനും മഞ്ജരിയും ബ്രിസ്ബേനിലെ പ്രേക്ഷകര്‍ക്ക് ഒരപൂര്‍വ സംഗീത വിസ്മയം ഒരുക്കും
ഷോയുടെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഡിസംബര്‍ ഒന്‍പതിന് അര്‍ധരാത്രി മുതല്‍ www.magicmoon.com.au എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനത്തോടനുബന്ധിച് രാത്രി എട്ടു മുതല്‍ ഒന്‍പതു വരെ ടിക്കറ്റ് കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ടോം ജോസഫ്