ബ്രിസ്ബേന്‍: മാതൃഭാഷാ അന്യംനിന്ന് പോകാതിരിക്കാനുള്ള പ്രവര്‍ത്തനത്തിന് പ്രഥമ പരിഗണന നല്കി ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിസ്ബേനില്‍ തുടക്കം കുറിച്ചു.
മലയാള പാഠശാലയുടെ ഉദ്ഘാടനം സൗത്ത് സ്ട്രീറ്റ് ഹാളില്‍ റിട്ട. അധ്യാപിക ഏലമ്മ കുര്യാക്കോസ് നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
റിപ്പോര്‍ട്ട്: ജഗ്ജീവ് കുമാര്‍