ബിജെപിയാണ് ഒന്നാം നമ്പര്‍ ശത്രുവെന്നു ദലിത് നേതാവ് ജിഗ്നേഷ്
മേവാനി. കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ല. എന്നാല്‍ ബിജെപിയെ
താഴെയിറക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകര്‍,
തൊഴിലാളികള്‍, പട്ടേല്‍ വിഭാഗക്കാര്‍ എല്ലാവരും പ്രതിഷേധിക്കുമ്പോള്‍ ഇപ്പോള്‍
ആദിവാസികളും തെരുവിലാണ്, ഈ പ്രതിഷേധങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത
തിരിച്ചടിയാകുമെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു.
താന്‍ കോണ്‍ഗ്രസ്സിന്റെ ഏജന്റല്ല ജനങ്ങളുടെ ഏജന്റാണെന്നും ഒരു
രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ജിഗ്നേഷ് പറഞ്ഞു. ജാതി
നേതാക്കളുടെ ഐക്യം ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കാം. പട്ടേല്‍ നേതാവ് ഹാര്‍ദിക്
പട്ടേലിന്റെ പേരിലുള്ള അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്ന ബിജെപിയുടെ ഗൂഢാലോചന ഫലം
കാണില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.