ലഖ്നൗ:
ഇന്ത്യന്‍ സംസ്ക്കാരത്തിന് മേലുള്ള കളങ്കമാണ് താജ്മഹലെന്നും അത് പണിതത്
രാജ്യദ്രോഹികളാണെന്നുമുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ
പ്രസ്താവനക്ക് പിന്നാലെ മറ്റൊരു വിവാദത്തിന് തിരികൊളുത്തി സമാജ് വാദി പാര്‍ട്ടി
നേതാവ് അസം ഖാന്.
പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മീനാറും
അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്നും ഇവയെല്ലാം ഇടിച്ചുനിരത്തണമെന്നുമായിരുന്നു
അസംഖാന്റെ പ്രസ്താവന.
താജ്മഹല്‍ മാത്രമല്ല പൊളിക്കേണ്ടത്. പാര്‍ലമെന്റും
രാഷ്ട്രപതി ഭവനും കുത്തബ് മീനാറും റെഡ് ഫോര്‍ട്ടും എല്ലാം പൊളിക്കേണ്ടവ
തന്നെയാണ്.
അതേസമയം സംഗീത് സോമിന്റെ താജ്മഹല്‍ പ്രസ്താവനയോടുള്ള പ്രതികരണം
താന്‍ പറയുന്നില്ലെന്നും കന്നുകാലികശാപ്പ് ശാലകള്‍ നടത്തുന്നവര്‍ക്ക് ഇതുമായി
ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു അസം
ഖാന്റെ മറുപടി.