മമ്മൂക്കയെ കുറിച്ച് താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നെന്നും, ഒരിക്കലും മമ്മൂക്കയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും അങ്കമാലി ഡെയറീസിലൂടെ പ്രശ്സ്തയായ നടി അന്ന രാജന്(ലിച്ചി).
സ്വകാര്യ ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഒരു കൂട്ടം ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണങ്ങളുണ്ടായതോടെയാണ് നടി ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന വ്യക്തികളാണ് മമ്മൂട്ടിയും ദുല്ഖറുമെന്നും അവരെ താരതമ്യം ചെയ്യാന്‍ താന്‍ വളര്‍ന്നിട്ടില്ലെന്നും നടി പറഞ്ഞു. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണ്. വല്ലാത്ത വേദനയുണ്ട്. വ്യക്തിപരമായി ക്ഷമ ചോദിക്കുകയാണെന്നും അന്ന രാജന് പറഞ്ഞു.
സ്വകാര്യ ചാനലില്‍ അതിഥിയായി എത്തിയ അന്നയോട് അവതാരിക നിരവധി കുസൃതി ചോദ്യങ്ങള്‍ ചോദിച്ചു.അതിന് നല്കിയ മറുപടിയായായിരുന്നു ലിച്ചിക്ക് വിനയായത്.
'
കുസൃതിചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ഇടയില്‍ അവര്‍ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുല്‍ക്കറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാകണം എന്ന്? ദുല്‍ക്കര്‍ നായകനാകട്ടെ മമ്മൂട്ടി ദുല്‍ക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കില്‍ ദുല്‍ക്കര്‍ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്.
അതല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല. തമാശയെ ആളുകള്‍ ഏത് രീതിയിലാണ് എടുത്തതെന്ന് എനിക്ക് അറിയില്ല. ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു. ഇവരെയൊന്നും താരതമ്യം ചെയ്യാന്‍ പോലും ഞാന്‍ ആളല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വെറുതെ വളച്ചൊടിച്ചതാണ്. ഞാന്‍ ആരാധകരോട് സോറി പറയുന്നു.
തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം. ഈ ലൈവ് പോകുന്നതിന് മുമ്പ് കുറേ നേരം ഇരുന്നു. എനിക്ക് സാധിക്കുന്നില്ലായിരുന്നു. ഒരുപാട് കരഞ്ഞു. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്നെ പിന്തുണച്ചവര്‍ എനിക്കെതിരെ സംസാരിച്ചപ്പോള്‍ ഒരുപാട് വിഷമമായി. ദയവ് ചെയ്ത് വിശ്വസിക്കണം.'
അന്ന രാജന്