ന്യൂഡല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ക്കു സര്‍ക്കാരുകള്‍ പേരുകള്‍ നിര്‍ദേശിക്കുന്ന രീതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ ഓണ്‍ലൈനിലൂടെ നിര്‍ദേശിക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്കരിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിതി ആയോഗ് സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.