കോഴിക്കോട്: ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് കലക്ടറെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതിശക്തമായ നടപടി സ്വീകരിച്ച് തന്റെ കൂറ് നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് അഭിവാദ്യങ്ങള്‍. ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് ഇന്ന് ഇന്ത്യയിലല്ല. ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂവെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.