കൊച്ചി: കൊച്ചിയില്‍ നടിയെ
ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്ത് എഴുതിയ
കടലാസ് ജയിലിലേതാണെന്ന് തിരിച്ചറിഞ്ഞു. കാക്കനാട് ജയിലധികൃതരാണ് കടലാസും
മുദ്രയും തിരിച്ചറിഞ്ഞത്.
നേരത്തെ കേസാവശ്യത്തിന് എന്നുംപറഞ്ഞ് പള്‍സര്‍ സുനി
ജയിലില്‍ നിന്നും കടലാസ് വാങ്ങിയിരുന്നു. ജയിലില്‍ നിന്നുതന്നെയാണ് കത്ത്
എഴുതിയിരിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. കത്തിലെ കൈയക്ഷരത്തെക്കുറിച്ചും
പൊലീസ് അന്വേഷിക്കുകയാണ്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന
സുനില്‍കുമാര്‍ നടന് ദീലീപനയച്ച കത്ത് ഇന്നാണ് പുറത്തുവന്നത്.
പണമാവശ്യപ്പെട്ടും ഇത്രയുംകാലം താന്‍ വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്ന്
കാണിച്ചാണ് കാക്കനാട് സബ് ജയിലില്‍ തടവിലുള്ള പള്‍സര്‍ സുനിയുടെ കത്ത്.
ഇത്രയുംകാലം തന്റെ കാര്യമറിയാന്‍ ഒരു വക്കീലിനെയെങ്കിലും അയ്ക്കാത്തത്
മോശമാണെന്നും സുനില്‍കുമാറിന്റെ കത്തില്‍ പറയുന്നു. വാഗ്ദാനം ചെയ്ത തുക
ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസം കൊണ്ട് തന്നാല്‍മതിയെന്നും
കത്തിലുണ്ട്.
പള്‍സര്‍ സുനി ജയിലിനകത്ത് വച്ച്
നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴി വീണ്ടും എടുത്തിരുന്നു.