ആറ്റ്ലിയുടെ പുതിയ വിജയ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്
പോസ്റ്റര്‍ പുറത്തിറങ്ങി. മെര്‍സല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍
വിജയ്യുടെ ലുക്ക് ഒറ്റദിവസംകൊണ്ട് ആരാധകര്‍ക്കിടയില്‍ തരംഗമായി
മാറിയിരിക്കുകയാണ്. പിറന്നാളിന് തൊട്ടുമുമ്പാണ് ട്വിറ്ററില്‍ ആരാധകര്‍ക്കായി
വിജയ് പോസ്റ്റര്‍ പങ്കുവച്ചത്്.
സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്
എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തില്‍ വ്യത്യസ്തമായ മൂന്ന്
ഗെറ്റപ്പില്‍ വിജയ് എത്തുന്നു. നേതാവിന്റെയും ഡോക്ടറുടെയും മജീഷ്യന്റെയും
വേഷങ്ങളില്‍ വിജയ് എത്തുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് എ ആര് റഹ്മാന് സംഗീതം പകര്‍ന്നിരിക്കുന്നു.
വിജയ്യുടെ 61-ാംചിത്രമായ മെര്‍സല്‍, ദീപാവലി റിലീസിന്
തയ്യാറെടുക്കുകയാണ്.
ഞലമറ