ചിക്കാഗോ മലയാളി അസോസിയേഷന് 2017 ലെ വിദ്യാഭ്യാസ പ്രതിഭപുരസ്കാരത്തിന്
അപേക്ഷകള്‍ക്ഷണിച്ചു .ഈവര്‍ഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചി
ക്കാഗോ മലയാളീ അസോസിയേഷന് അംഗങ്ങളുടെ കുട്ടികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന്
അപേക്ഷിക്കാം .
സ്കോളര്‍ഷിപ് കമ്മിറ്റികണ്‍വീനര്‍ ആയി സ്റ്റാന്‍ലികളരിക്കാമുറിയെ
തിരഞ്ഞെടുത്തു. സ്റ്റാന്‍ലി കളരിക്കാമുറിയോടൊപ്പം പ്രസിഡന്റ്ര് രഞ്ജന്‍
അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ഉള്‍പ്പെട്ടകമ്മിറ്റി ആണ് വിജയികളെ
തിരഞ്ഞെടുക്കുന്നത് .
ഹൈസ്കൂള്‍ പഠനത്തിന് ലഭിച്ച GPA യോടൊപ്പം, ACT സ്കോറും കുട്ടികളുടെ
പഠ്യേതര പ്രവര്‍ത്തനങ്ങളും, സാമൂഹികസേവനപരിചയവുംമ റ്റുകലാകായികരങ്കങ്ങളിലെ
മികവുകളുംഎല്ലാം വിശദമായിപരിഗണിച്ചശേഷം ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുക .
വിശദമായ അപേക്ഷഫോറവും മറ്റുവിവരങ്ങളും ചിക്കാഗോമലയാളീ അസോസിയേഷന്
വെബ്സൈറ്റ് ആയ
http://chicagomalayaleeassociation.org/2017-cma-scholarship-application-details/
നിന്നും ചിക്കഗോ മലയാളീഅസോസിയേഷന്‍ ഫേസ്ബുക് പേജുകളില്‍ നിന്നുംലഭിക്കുന്നതാണ്.
ശ്രീ സാബുനടുവീട്ടില് സ്പോണ്സര് ചെയ്യുന്ന ഉതുപ്പാന് നെടുവീട്ടില്‍
മെമ്മോറിയല്‍ സ്കോളര്‍ഷിപ് ആയിരിക്കും ജേതാവിനുലഭിക്കുക . വിജയിക്ക്
സെപ്റ്റംബര്‍ 2 ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ ചിക്കാഗോയിലെ താഫ്ട്
ഹൈസ്കൂളില്‍വെച്ച് നടത്തുന്ന ചിക്കാഗോ മലയാളീ അസോസിയേഷന്
ഓണാഘാഷങ്ങളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വെച്ച് പുരസ്കാരം
സമ്മാനിക്കുന്നതായിരിക്കും.
ആവശ്യമായ എല്ലാ വിവരങ്ങളോടുമൊപ്പം അപേക്ഷസമര്‍പ്പിക്കേണ്ട അവസാനതീയതി 2017
ഓഗസ്റ്റ് 1 ആണ്. സ്കോളര്‍ഷിപ് സംബന്ധമായ കൂടുതല്‍വിവരങ്ങള്‍ക്ക്
സ്റ്റാന്‍ലി കളരിക്കമുറി ( 847 877 3316 ) രഞ്ജന്‍ എബ്രഹാം ( 847 287
0661 ), ജിമ്മി കണിയാലി (630 903 7680 )
റിപ്പോര്‍ട്ട് ജിമ്മികണിയാലി