ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മികച്ച
സ്കൂള്‍ ഡിസ്ട്രിക്ടുകളില്‍ ഒന്നായ വല്‍ഹാല യൂണിയന് ഫ്രീ സ്കൂളില്‍ നിന്ന്
മികച്ച അക്കാഡമിക് റെക്കോഡ് നിലനിര്‍ത്തി ജൂലിയ സേവിയര്‍ സല്യൂട്ടറിയന്‍
നേടി .
പഠനത്തിലും കലാരംഗത്തും മികവ് പുലര്‍ത്തുന്ന ജൂലിയ ജോര്‍ജ് വാഷിങ്ടണ്‍
യൂണിവേഴ്സിറ്റിയില്‍ ന്യൂറോസയന്‍സില്‍ ഉപരിപഠനത്തിനു അഡ്മിഷന്
നേടിക്കഴിഞ്ഞു . വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥനായ സേവിയര്‍ , അനിത
ദമ്പതികളുടെ രണ്ടാമത്തെ പുത്രിയാണ് ജൂലിയ.