ലണ്ടന്‍: ഗായകന് വില്‍സ്വരാജിന് ഹീത്രൂ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി. ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന വില്‍സ്വരാജിനെ ബെറ്റര്‍ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നടേപ്പിള്ളിയും കൂട്ടരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്കി. ബ്രിസ്റ്റോളില്‍ ജൂണ്‍ 11 നും കവന്‍ട്രിയില്‍ ജൂണ്‍ 23 നും അദ്ദേഹം പരിപാടി അവതരിപ്പിക്കും.
ന്യൂകാസിലിലും സ്വിന്‍ഡനിലും ഗ്ലോസ്റ്ററിലും വൈവിധ്യമാര്‍ന്ന രീതിയില്‍ സംഗീത സായാഹ്നങ്ങള്‍ അരങ്ങേറും. ഇത് കൂടാതെ ചില സ്വകാര്യ പരിപാടികളിലും പങ്കെടുത്തു ജൂലൈ ആദ്യ പകുതിയോടെയാകും നാട്ടിലേക്ക് മടങ്ങുക. പരിപാടി നടക്കുന്ന ഹാളുകളിലും ടിക്കറ്റുകള്‍ ലഭ്യമാകുന്നതായിരിക്കും എന്ന് ബെറ്റര്‍ ഫ്രെയിംസിന് വേണ്ടി രാജേഷ് നടേപ്പിള്ളി അറിയിച്ചു.
പ്രോഗ്രാം സ്പോണ്സര് ചെയ്യുന്നത് യുകെയിലെ മോര്‍ട്ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്. വിശദ വിവരങ്ങള്‍ക്കും പ്രവേശന പാസിനുമായി ബന്ധപ്പെടുക: രാജേഷ് നടേപ്പിള്ളി: 00447951263954, രാജേഷ് പൂപ്പാറ: 00447846934328.
റിപ്പോര്‍ട്ട്: ജാഗി ജോസഫ്