മണിരത്നവും ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചനും ഒന്നിക്കുന്ന ചിത്രത്തില്‍ ടോളീവുഡ് യങ് സ്റ്റാര്‍ രാംചരണ്‍ നായകനാകുമെന്ന് വിവരം. ഇതു സംബന്ധിച്ച് ചെന്നൈയില്‍ രാംചരണം മണിരത്നവും കൂടിക്കാഴ്ച നടത്തി എന്നാണ് അറിയുന്നത്.
മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ഐശ്വര്യറായി ആയിരിക്കും ചിത്രത്തിലെ നായികയെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിനിമയുടെ തിരക്കഥ ഐശ്വര്യയ്ക്ക് ഇഷ്ടപ്പെട്ടെന്നും ഉടന്‍ തന്നെ അവര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നുമാണ് സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇത് നാലാം തവണയാണ് ഐശ്വര്യയും മണിരത്നവും ഒന്നിക്കുന്നത്. ഇതിനു മുമ്പ് ഇരുവര്‍, ഗുരു, രാവണ്‍ എന്നീ ചിത്രങ്ങളിലാണ് ഇവര്‍ ഒരുമിച്ചിട്ടുള്ളത്.