ഫോബിയ രോഗാവസ്ഥയാണ്. ഭയം കൊണ്ടുണ്ടാകുന്ന രോഗം. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നേരിട്ട അനുഭവങ്ങള്‍ ഫോബിയയ്ക്ക് കാരണമാകാം. ഹൈഡ്രോഫോബിയ ഉള്ളയാള്‍ വെള്ളത്തെ ഭയപ്പെടുന്നതും സൈനോഫോബിയ ബാധിച്ചയാള്‍ നായ്ക്കളെ ഭയപ്പെടുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികേന്ദ്രീകൃതമായ രോഗങ്ങള്‍ ചികിത്സിക്കാനും പഠിക്കാനും കഴിയുമെങ്കിലും സമൂഹത്തെ ബാധിച്ചേക്കാവുന്ന വലിയൊരു രോഗത്തിനെ കുറിച്ചുള്ള ആശങ്കയാണ് മതേതരത്ത്വത്തില്‍, വിശ്വസിക്കുന്നവര്‍ക്ക് 'ഇസ്ലാമോഫോബിയ' എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത്.
സമൂഹ മാധ്യമങ്ങള്‍ പടച്ചുവിട്ട ആയുധമാണോ അത്? മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം താല്പര്യങ്ങള്ക്കുവേണ്ടി ഈ വാക്ക് കടമെടുത്തെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പാശ്ചാത്യ ലോകത്ത് പ്രസ്തുത രോഗം ഉടലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ 11, 2011 ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തോടെയാണ് 'ഇസ്ലാമോഫോബിയ' എന്ന വാക്ക് ശക്തമായി കേട്ടു തുടങ്ങിയത്. അവര്‍പോലും അറിയാതെ ആരൊക്കെയോ ചേര്‍ന്ന് ആ ജനതയുടെ മസ്തിഷ്കത്തിലേയ്ക്ക് തീവ്രവാദവും ഭീകരവാദവും ഇസ്ലാമിന്റെ പ്രവര്‍ത്തനമാണ് എന്ന ധാരണയ്ക്ക് തിരികൊളുത്തി. തുടര്‍ന്നാണ് മുസ്ലീമായ ഏതൊരു വ്യക്തിയെയും വെറുക്കുന്നതും ഭയക്കുന്നതുമായ തരത്തില്‍ അവര്‍ മാറിയത്.
'ജിഹാദ്' എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ദൃശ്യം ക്രൂരതയുടെ പര്യായമായ പ്രാകൃതമായ താടിയോടുകൂടിയ ഒരു കൂട്ടം ആളുകളുടെ ചെയ്തികളാണ്. എങ്ങും മനുഷ്യരക്തത്തിന്റെ നിസ്സഹായ ഗന്ധവും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'ജിഹാദ്' തിന്മകളില് നിന്ന് മനസ്സിനെ തടഞ്ഞ് നിര്‍ത്തുന്ന സഹനസമരമാണ്.
ഏത് മതത്തിലും ഉറച്ചു വിശ്വസിക്കുന്ന ആള്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല. കാരണം, എല്ലാ മതങ്ങളും നന്മയുള്ള സമൂഹം വാര്‍ത്തെടുക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. അന്ധമായ ഭക്തിയും തെറ്റായ വ്യാഖ്യാനങ്ങളും വിശ്വാസികളെ മറ്റൊരു തലത്തില്‍ എത്തിച്ചേക്കുമെന്ന മുന്‍വിധിയോടെ 'അതിരു കവിഞ്ഞ ഭക്തി നിഷിദ്ധമാണെന്ന്' മുഹമ്മദ് നബി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐ.എസ്. എന്നതിന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പേരില്‍ ഉണ്ടെങ്കിലും, സദ്ദാം ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ശേഷം ഇറാഖില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നാണ് ഐ.എസ്. ഭ്രൂണം പ്രാപിക്കുന്നത്. ഐ.എസിനെ തുടക്കം മുതല്‍ ഇസ്ലാം എതിര്‍ത്തതാണ് വിശുദ്ധ മദീനയില്പോലും ചാവേര്‍ ആക്രമണത്തിന് ഇട വന്നത്. 40 ലക്ഷം വ്യക്തികള്‍ തടിച്ച് കൂടിയ അറഫയിലെ പ്രസംഗത്തില്‍ പോലും ഐ.എസിനെ എതിര്‍ത്ത് ശക്തമായ പ്രതികരണം ഉണ്ടായത് കാണാതെ പോകരുത്.
ഐ.എസ് സംഘടന മതം പഠിക്കാതെ കേവല വൈകാരികതയെ പ്രമാണമാക്കുക വഴി മുസ്ലീം എന്ന മേല്‍വിലാസത്തെ കളങ്കപ്പെടുത്തുകയാണ്. അവരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ടവര്‍ മാസങ്ങളോളം അവരുടെ കൂടെ ജീവിച്ചിട്ടും ഖുര്‍ആന്‍ പാരായണമോ നമസ്ക്കാരമോ നിര്വ്വഹിച്ചിരുന്നില്ലെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വിദേശ എയര്‍പോര്‍ട്ടുകളില്‍ മുസ്ലീം ആയതിന്റെ പേരില്‍ ബോളിവുഡ് നടന്മാരെയും അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെയുമൊക്കെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത് ഇസ്ലാമോ ഫോബിയയുടെ അങ്ങിങ്ങായുള്ള ഇന്ഫെക്ഷന് കാരണം ആയിരുന്നിരിക്കാം.
കഴിഞ്ഞ ദിവസം, അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രമ്പ് സൗദി അറേബ്യ സന്ദര്‍ശിച്ചു. സൗദി രാജാവുമായി സൗഹൃദം സ്ഥാപിച്ചതും നല്ല ലക്ഷണമായി കാണാം. മെദാന്‍ നോമ്പ് തുടങ്ങുന്നതിനു മുന്‍പ് ഇസ്ലാം വിശ്വാസികള്‍ വീടിന്റെ ഓരോ കോണും തൂത്തുതുടച്ച് വൃത്തിയാക്കാറുണ്ട്. അത്തരത്തില്‍ ഉള്ളില്‍ അവശേഷിക്കുന്ന അഴുക്കിന്റെ ഓരോ കണവും തുടച്ചു മാറ്റുകയും പരസ്പര സ്നേഹത്തിലൂടെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ തലതാഴ്ത്തി മധുരമായി പകരം വീട്ടുകയും ചെയ്യാം. ഭയം തുടച്ചുമാറ്റാന്‍ സ്നേഹത്തോളം നല്ല മരുന്നില്ലല്ലോ!
Forget about what is said in Quran, bible, gita etc.
Let us judge /analyze by what is happening in the present.
Yes, America has terrorists, but they are domestic. If you look at present international terrorism; mostly it is done by fanatic Muslims. Yes, Christian fanatics, Hindu fanatics & even Buddhist fanatics spread terrorism, but that is not a norm and so is not acceptable.
So far there was not a single religion which practiced peace & love to other beings. So it is very clear that all these religions must vanish from the face of the Earth.