റോക്ക്ലാന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധവാരം ഭക്തിനിര്‍ഭരമായി ആചരിച്ചു .
Published on 29 April, 2017
ഓശാന ഞായറാഴ്ച യേശുവിന്റെ രാജകീയ
പ്രവേശാനത്തോടനുബന്ധിച്ചുള്ള ഓശാന പ്രൗഢമായരീതിയില്‍ നടത്തപ്പെട്ടൂ. ഓശാന
ഓശാന... എന്ന ഗാനം സെന്ററിലെ എല്ലാ ദിശകളില്‍ നിന്നു
മറ്റൊലികൊണ്ടു.കൊച്ചുകുട്ടികളടക്കം അബാലവൃം ജനങ്ങള്‍ ഓശാനയില്‍
പങ്കാളികളായി. കുരുത്തോലയുമേന്തി എല്ലാവരും പ്രദക്ഷിണത്തില്‍
പങ്കുചേര്‍ന്നു. പുതുക്കി പണിതഅള്‍ത്താരയുടെ വെഞ്ചരിപ്പ് കര്‍മ്മവും
നടത്തപ്പെട്ടൂ.
ദുഃഖവെള്ളി കുരിശിന്റെ വഴിയോട് കൂടിദുഃഖ വെള്ളി സെര്‍വിസുകള്‍ ആരംഭിച്ചു.
അതിനുശേഷം യേശുവിന്റെ പീഡാനുഭവചരിത്രം വളരെ ഹൃദയസ്പര്‍ശിയായി വായിച്ചു.
വൈദികന് യേശുവിന്റെ പീഡനുഭവത്തെക്കുറിച്ചും
മനുഷ്യകുലത്തിന്റെപാപമോചനത്തെപ്പറ്റിയും സന്ദേശംനല്കി. കയ്പുനീര്
നല്‍കികൊണ്ട് ശുശ്രുഷകള്‍ അവസാനിപ്പിച്ചു. women's forum കഞ്ഞിയുപയറും
ഒരുക്കിയിരുന്നു.
ഉയര്‍പ്പുഞായര്‍ ഏറ്റവുപരിപാവനവും
പരിശുദ്ധവുമായഉയിര്പ്പ്ശുശ്രുഷനടത്തപ്പെട്ടൂ. വൈദികന് ഉത്ഥാനത്തെപ്പറ്റി
സന്ദേശം നല്കി. കുര്‍ബാനക്ക്ശേഷം women's forum നേതൃത്വത്തില്‍ അപ്പവും
ഇറച്ചിക്കറിയുമായി സ്നേഹവിരുന്നൊരുക്കി. വിശുദ്ധവാരത്തിലെ പരിപാടികളൊക്കെ
ക്നാനായമക്കളുടെ ഒരുമയും തനിമയും വിളിച്ചോതുന്നതായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല