ന്യൂയോര്‍ക് : വെസ്റ്റ്ചെസ്റ്റര്‍ റോക്ക് ലാന്‍ഡ് മിഷനുകള്‍ പുതിയതായി
വാങ്ങാന്‍ ആഗ്രഹിക്കുന്ന ദേവാലയത്തിന്റെ ഫണ്ട് റെയിസിംഗ് കിക്ക് ഓഫ് മാർ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. മിഷന് ഡയറക്ടര്‍ ഫാദര്‍ ജോസ്
ആദോപ്പിള്ളി തന്റെ ഒരു മാസത്തെ ശമ്പളം പിതാവിനെ ഏല്പിച്ചുകൊണ്ടു ഫണ്ട് റെയിസിംഗ് തുടക്കം കുറിച്ചു .
തുടര്‍ന്ന് മെഗാ സ്പോണ്‍സേര്‍സ് ഗ്രാന്‍ഡ് സ്പോണ്‍സേര്‍സ്,
സ്പോണ്‍സേര്‍സ്, ഉള്‍പ്പെടെ 60 കുടംബങ്ങളില്‍ നിന്നായി 175000 ഡോളര്‍ ആദ്യ
ദിവസം തന്നെ സമാഹരിച്ചു. ഒരു ദേവാലയം നേടാനുള്ള പരിശ്രമത്തില്‍
ചെറുപ്പക്കാരായ കുടുംബങ്ങളുടെ സഹകരണം തന്നെ അത്ഭുതപെടുത്തിയെന്നു
ബിഷപ്പ്പറഞ്ഞു.
കൂടാതെ ഇതെല്ലാം ബഹുമാനപെട്ട ആദോപ്പിള്ളി അച്ചന്റെ നേതൃത്വത്തിന്റെയും കൂട്ടായ പ്രാര്‍ത്ഥനയുടെയും ഫലമാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി.
2017 തന്നെ ദേവാലയം വാങ്ങാന്‍ കഴിമെന്നു മിഷന് ഡയറക്ടര്‍ ഫാ. ജോസ്
ആദോപ്പിള്ളി പറഞ്ഞു .
മരിയന്‍ ഷ്രൈന് ഡയറക്ടര്‍ ഫാ . ജിം ആശംസകള്‍
നേര്‍ന്നു.
മാര്‍ച്ച് 26 ഞായറാഴ്ച മരിയന്‍ ഷ്രൈന് ദേവാലയത്തില്‍ ഫാദര്‍ ജോസ്
ആദോപ്പിള്ളിയും ഇടവക അംഗങ്ങളും അങ്ങാടിയെത്തു പിതാവിന്ഊഷ്മളമായ സ്വീകരണം
നല്കി .
ക്രിസ്തു നല്കിയ വെളിച്ചം നമ്മുടെ ദൈനം ദിന
ജീവിതത്തില്‍ പകര്‍ത്തിയാല്‍ എല്ലാ അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും
അന്ധകാരം നീങ്ങുമെന്ന് മാര്‍ അങ്ങാടിയഠ് പറഞ്ഞു . റോക്ക് ലന്‍ഡിലെ ക്നാനായ
സമൂഹം നേരിടുന്ന ഏതു പ്രതിസന്ധിയിലും ചിക്കാഗോ രൂപത കൂടെ
ഉണ്ടായിരിക്കുമെന്ന് ഉറപ്പു നല്കുന്നതായുംബിഷപ്പ് പറഞ്ഞു .
വിശ്വാസത്തിലും കുട്ടികളുടെ വേദപാഠ പഠനത്തിലും മിഷന് കാണിക്കുന്ന ഉത്സാഹത്തെ അഭിനന്ദിക്കാനും ബിഷപ്പ്മറന്നില്ല .
ന്യൂയോര്‍ക് ക്നാനായ ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി, സിബി മണലേല്‍ , ഫിലിപ്പ് ചാമക്കാല , എബ്രഹാം പുലിയലകുന്നേല്‍ , റെജി ഉഴങ്ങാലില്‍ , ജോയ് തറതട്ടേല്‍, ജസ്റ്റിന് ചാമക്കാല , ജോസഫ് കീഴങ്ങാട്ട്. ലിബിന് പണാപറമ്പില്‍ , അലക്സ് കിടാരത്തില്‍ , സനു കൊല്ലാറേട്ട് , കാള്‍ട്ടന്‍ കല്ലടയില്‍ , ക്രിസ് വടക്കേക്കരഎന്നിവര് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു .ഫിലിപ്പ് ചാമക്കാല നന്ദി പറഞ്ഞു.
സ്നേഹവിരുന്നോടെ കിക്കോഫ് പരിപാടികള്‍ സമാപിച്ചു