മലയാളികളുടെ പ്രിയ നായിക മിയ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ട്. സഞ്ജയ് ദത്തിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയിലൂടെയാണ് മിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. രണ്‍ബീര്‍ കപൂറിനൊപ്പമാണ് ചിത്രത്തില്‍ മിയ അഭിനയിക്കുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
വിക്കിപീഡിയയിലെ നടിയുടെ വിവരങ്ങളടങ്ങുന്ന പേജിലാണ് നടി ബോളിവുഡില്‍ അരങ്ങേറുന്നതായി സൂചിപ്പിച്ചു കൊണ്ട് വിവരങ്ങളുള്ളത്. എന്നാല്‍ ഈ വിവരം തെറ്റാണെന്നും വിക്കിപീഡിയ പേജില്‍ കണ്ട വിവരം ആരെങ്കിലും തെറ്റായി തിരുത്തി ഇട്ടതാവാമെന്നും നടിയുടെ അമ്മ പ്രതികരിച്ചു. ഇതുവരെ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് അഭിനയിച്ചത്. കന്നഡ ഒരു ചിത്രം എടുത്തിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം അത് വേണ്ടാ എന്ന് വെക്കുകയായിരുന്നു. നടി ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും ആരാണ് വിക്കി പേജില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്ന് അറിയില്ലെന്നും നടിയുടെ അമ്മ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ മിയ നായികയായി അഭിനയിച്ചു വരികയാണ് ഇപ്പോള്‍. സുനില്‍ നായകനാകുന്ന ഉന്‍ഗരല രംബാബുവിലൂടെയാണ് മിയ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി തെലുങ്കില്‍ നായികയായി അഭിനയിച്ചു. സുനിലാണ് ചിത്രത്തിലെ നായകന്. ഉന്‍ഗരല രംബാബു എന്നാണ് ചിത്രത്തിന്റെ പേര്.