സിനിമയിലെ പല പ്രമുഖ നടിമാര്‍ക്കൊപ്പവും ആദ്യ നാളുകളില്‍ മോഹന്‍ലാലിന്റെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. എന്തിനേറെ, അമ്മവേഷത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരു നടിയ്ക്കൊപ്പം പോലും മോഹന്‍ലാലിന്റെ പേര് വച്ച് ഗോസിപ്പുകള്‍ പ്രചരിച്ചു. തന്റെ അനുഭവത്തില്‍ നിന്ന് ചിലത് പറയുകയാണ് നടി ചാര്‍മിള…ചാര്‍മിള മലയാള സിനിമയില്‍ എത്തിയത് തന്നെ മോഹന്‍ലാലിനൊപ്പമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായ തങ്കം എന്ന കഥാപാത്രത്തെയാണ് ചാര്‍മിള അവതരിപ്പിച്ചത്. തുടര്‍ന്ന് അങ്കിള്‍ ബണ്ണിലും ചാര്‍മിള ലാലിനൊപ്പം അഭിനയിച്ചു.
രണ്ട് ചിത്രങ്ങളില്‍ ഞാന്‍ ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒരു സ്ത്രീ താത്പരനാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ കുറിച്ച് അങ്ങനെ പറയരുത്. ഒരു കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍. സെറ്റില്‍ അദ്ദേഹം നമ്മളെ ഒരു സഹോദരിയെ പോലെയാണ് കാണുന്നത്. പുതുമുഖ താരങ്ങള്‍ക്ക് പൂര്‍ണമായും പിന്തുണ നല്‍കും. അദ്ദേഹത്തെ കുറിച്ച് സ്ത്രീ താത്പരനാണെന്ന് പറയാന്‍ ഞാന്‍ അനുവദിക്കില്ല ചാര്‍മ്മിള പറയുന്നു.