Image

സംസ്‌കാരങ്ങളുടെ കൈമാറ്റത്തിന് സാഹിത്യം വലിയ പങ്ക് വഹിക്കുന്നു : സമീറ അസീസ്

Published on 26 February, 2017
സംസ്‌കാരങ്ങളുടെ കൈമാറ്റത്തിന് സാഹിത്യം വലിയ പങ്ക് വഹിക്കുന്നു : സമീറ അസീസ്

ജിദ്ദ : ലോകരാജ്യങ്ങളിലെ വിവിധ സംസ്‌കാരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതില്‍ സാഹിത്യമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നു സൗദി സിനിമ സംവിധായികയും സാമൂഹ്യപ്രവര്‍ത്തകയുമായ സമീറ അസീസ് പറഞ്ഞു . ഗ്രന്ഥപ്പുര ജിദ്ദയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉസ്മാന്‍ ഇരിങ്ങാട്ടിരി എഴുതിയ ’അതുകൊണ്ടാണ് പുഴ വരളുമ്പോള്‍ നയനങ്ങള്‍ നനയുന്നത് ‘ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍ .വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യകൃതികള്‍, സിനിമ എന്നിവയുടെ വിവര്‍ത്തനത്തിലൂടെയും മൊഴിമാറ്റത്തിലൂടെയും സംയുക്തസംരംഭങ്ങളിലൂടെയും ഇത് സാധ്യമാക്കുന്നുണ്ടെന്നും നിലവില്‍ ഇന്ത്യന്‍ – സൗദി അറേബിയന്‍ സംസ്‌കാരങ്ങള്‍ ഇണചേരുന്ന ചില സംരംഭങ്ങളുടെ പണിപ്പുരയിലാണ് താനെന്നും അവര്‍ പറഞ്ഞു.

ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന പുസ്തകപ്രകാശനച്ചടങ്ങിന് ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു .കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് അധ്യാപകനും വാഗ്മിയുമായ ഡോ .ഇസ്മായില്‍ മരിതേരി പുസ്തക പരിചയം നടത്തി . കുട്ടികാലം മുതലേയുള്ള കൊച്ചുകൊച്ചു കാഴ്ചകളില്‍ പോലും നന്മയുടെ പ്രകാശങ്ങള്‍ കണ്ടെത്തി തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും വര്‍ണ്ണ മനോഹരമായ ആലവട്ടത്തില്‍ നന്മയുടെ കൈവഴികളായി ഒഴുകുന്ന പുഴ തന്നെയാണ് പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളുമെന്ന് മരിതേരി പറഞ്ഞു. 

സാഹിത്യ നിരൂപകന്‍ ഗോപി നെടുങ്ങാടി പുസ്തകത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രം കൂടിയായ ഡോക്ടര്‍ വിനീത പിള്ളക്ക് കോപ്പി നല്‍കി പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. ജീവിതത്തിലേക്ക് നന്മയുടെ പ്രകാശം കൊളുത്തിവെച്ച സൂക്ഷ്മ നിരീക്ഷണമുള്ള ജൈവികയാഥാര്‍ഥ്യങ്ങളുടെ കഥകളാണ് ഈ പുസ്തകത്തില്‍ ഉള്ളതെന്ന് ഗോപി നെടുങ്ങാടി പറഞ്ഞു .ഗ്രന്ഥകാരനെ ഷാജു അത്താണിക്കല്‍ സദസ്സിനു പരിചയപ്പെടുത്തി . ഉസ്മാന്‍ ഇരിങ്ങാട്ടിരിക്ക് ഗ്രന്ഥപ്പുര ജിദ്ദയുടെ ആദരസൂചകമായുള്ള മൊമെന്റോ സമീറ അസീസ് സമര്‍പ്പിച്ചു.

പ്രശസ്ത ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് ,കെ.ടി.അബൂബക്കര്‍ സാഹിബ്,മിഡില്‍ ഈസ്‌റ് ചന്ദ്രിക ജിദ്ദ റിപ്പോര്‍ട്ടര്‍ ശരീഫ് സാഗര്‍, കബീര്‍ മുഹ്‌സിന്‍ കാളികാവ് ,ഷാജി മുഹമ്മദ് കുഞ്ഞ് ആലപ്പുഴ, സലിം വാരിക്കോടന്‍, നാസര്‍ വെളിയങ്കോട്, ശംസു നിലമ്പൂര്‍ എന്നിവര്‍ പുസ്തകാസ്വാദനം നടത്തി. ഗള്‍ഫ് മാധ്യമം ബ്യുറോ ചീഫ് ശംസുദ്ധീന്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍, ജെ എന്‍ എച്ച് ചെയര്‍മാന്‍ വിപി മുഹമ്മദലി, മജീദ് നഹ ,കിസ്മത് മമ്പാട് ,ഷംസു നിലമ്പൂര്‍ ,നസീം സലാഹ് കാരാടന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു .

ജീവിതയാത്രയിലെ നന്മയുള്ള അനുഭവകഥകള്‍ പുസ്തകമാക്കിയപ്പോള്‍ അതേറ്റെടുത്ത് രണ്ടുകയ്യും നീട്ടി സ്വീകരിച്ച വായനക്കാര്‍ക്ക് ഗ്രന്ഥകര്‍ത്താവ് ഉസ്മാന്‍ ഇരിങ്ങാട്ടീരി നന്ദി പറയുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു. കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി അബൂബക്കര്‍ അരിമ്പ്ര ,മലയാളം ന്യൂസ് പ്രതിനിധി സിഒട്ടി അസീസ് , സലാഹ് കാരാടന്‍, കെ സി അബ്ദുറഹിമാന്‍ , കാവുങ്ങല്‍ അബ്ദുറഹിമാന്‍,ഇസ്മായില്‍ കല്ലായി, മെഹബൂബ് പത്തപ്പിരിയം, സഹല്‍ തങ്ങള്‍,സലാം ഒളവട്ടൂര്‍, ജമാല്‍ പാഷ ,അദ്‌നാന്‍ ഷബീര്‍ തുടങ്ങിയവര്‍ പ്രകാശന കര്‍മ്മത്തിനും ഗ്രന്ഥകര്‍ത്താവിനെ ആദരിക്കുന്നതിലും സന്നിഹതരായിരുന്നു .

പുസ്തകത്തിന്റെ ആയിരം കോപ്പികള്‍ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ ചെയ്ത് വിപി മുഹമ്മദലി സാഹിബ്പ്രകാശനച്ചടങ്ങ് ശ്രദ്ധേയമാക്കി.കൊമ്പന്‍ മൂസ സ്വാഗതവും ശരീഫ് കാവുങ്ങല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക