അഭിനയലോകത്തേക്കു മടങ്ങിവരുന്ന
സഹപ്രവര്‍ത്തകയെ ബുദ്ധിമുട്ടിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി യുവനടന് പൃഥ്വിരാജ്.
ഓടുന്ന വാഹനത്തില്‍ അതിക്രമത്തിനിരയായി വീണ്ടും ലൊക്കേഷനില്‍ എത്തുന്ന നടിയുടെ
മുന്നില്‍ ക്യാമറയുമായി എതതി ബുദ്ധിമുട്ടിക്കരുതെന്നാണ് പൃഥ്വിരാജ്
അഭ്യര്‍ത്ഥിച്ചത്.
സഹപ്രവര്ത്തകക്കായി സംസാരിക്കേണ്ടത് തന്റെ കടമയാണെന്ന
ആമുഖത്തോടെയാണ് പൃഥ്വിരാജ് മാധ്യമങ്ങളെ കണ്ട്.
നടി ലൊക്കേഷനില്‍
മാദ്യമപ്രവര്ത്തരോട് സംസാരിക്കുമെന്നറിയിച്ചതിനാല് നേരത്തേ തന്നെ
മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു.
എന്നാല്‍ മാധ്യമപ്രവര്‍ത്തരെ കാണുന്നത്
നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് സബ്ജെയിലില്‍ പ്രതികളുടെ തിരിച്ചറിയല്‍
പരേഡ് നടക്കാനിരിക്കുകയാണ്.
അതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടാല്‍ മതിയെന്ന
പോലീസിന്റെ നിര്‍ദേശമനുസരിച്ചാണ് നാളത്തേക്ക് മാറ്റിയത്. നടിക്കൊപ്പം
പൃഥ്വിരാജും മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
ജീവിതത്തില്‍ നേരിട്ട
ദുരനുഭവങ്ങളെ അതിജീവിച്ച് നടി ധീരതയോടെ മുന്നോട്ടു വന്നതില്‍ അഭിനന്ദനം അറിയിച്ച്
പൃഥ്വിരാജ് നേരത്തേ രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത
കുറിപ്പിലാണ് നടിയുടെ ധീരതയെ പൃഥ്വിരാജ് അഭിനന്ദിച്ചത്. ഇനി മുതല്‍
സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതുവരെ അത്തരം ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും
ചെയ്തു.