കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു. കോടതി മുറിയില്‍ നിന്ന്? പൊലീസ് പിടിച്ചുകൊണ്ടുപോയ പ്രതികളെ തിരികെയെത്തിക്കണമെന്ന പ്രതികളുടെ അഭിഭാഷകരുടെ വാദം തള്ളിയ എറണാകുളം എ.സി.ജെ.എം കോടതി പ്രതികളെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്? മുന്നില്‍ എത്തിക്കാനാണ്? ഉത്തരവിട്ടത്?.
പ്രതികളെ കസ്റ്റഡിയില്‍ എടുത്തത് കോടതിക്കുള്ളില്‍ വെച്ചായതിനാല്‍ കോടതി നടപടികളില്‍ പൊലീസ് ഇടപെട്ടെന്ന് പ്രഥമദൃഷ്ടാ ബോധ്യപ്പെട്ടിട്ടുണ്ട്. കോടതിക്കുള്ളില്‍ വെച്ചുണ്ടായ സംഭവം കണ്ടില്ലെന്ന് നടിക്കരുതെന്നും ഇത് ഒരു കീഴ്വഴക്കമായി പിന്നീട് വരുമെന്നാണ് പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
24 മണിക്കൂറിനകം പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. അങ്കമാലി കോടതിയാണ് കേസ് പരിഗണിക്കുന്നതെങ്കിലും വെള്ളിയാഴ്ച അവധിയായതിനാല്‍ ആലുവയിലെ മജിസ്ട്രേറ്റിന്റെ വസതിയിലായിരിക്കും പ്രതികളെ ഹാജരാക്കുക.
ഇന്ന് ഉച്ചയോടെ എറണാകുളത്ത് എ.സി.ജെ.എം കോടതിയില്‍ ഉച്ചക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയ പ്രതികളെയാണ് ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും വിജേഷും മജിസ്ട്രേറ്റിന്റെ ചേംബറിലെത്തുകയായിരുന്നു.