മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് എത്തി. ഉയരും ഞാന്‍ നാടാകെ എന്ന തലക്കെട്ടോടു കൂടിയാണ് ഇത്തവണത്തെ ബ്ലോഗ്. ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്നു മാറി ആയു!ര്‍വേദ കേന്ദ്രത്തില്‍ സുഖചികിത്സ നടത്തുന്നതിനിടെയാണ് താരത്തിന്റെ പുതിയ ബ്ലോഗ് എത്തിയത്.
ആദിവാസി ഊരുകളിലെ കുട്ടികളുടെ ഉന്നമനത്തിനായി തയ്യാറാക്കിയിരിക്കുന്ന പ്രൊജക്ട് ഷൈന്‍ പദ്ധതിയെ പ്രകീര്‍ത്തിച്ചാണ് താരം ഇത്തവണ ബ്ലോഗ് എഴുതിയിരിക്കുന്നത്. ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെ സൈനിക പരീക്ഷക്കും മറ്റു മത്സര പരീക്ഷകള്‍ക്കും തയ്യാറാകാന്‍ സഹായിക്കുന്നതിനായി ഒരുക്കിയ പ്രൊജക്ട് ഷൈന്‍ പദ്ധതിയെ താരം അഭിനന്ദിച്ചു.
സ്വന്തം ജീവന് പണയം വെച്ച് രാജ്യത്തിന്റെ മാനം കാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പട്ടാളക്കാര്‍. ഭരണകൂട ഭീകരതയുടെ ഭാഗമായി സൈന്യത്തെ വിമര്‍ശിക്കുന്നവരാണ് ബുദ്ധി ജീവികള്‍. സര്‍ഗാത്മകമായി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവര്‍ പറയുന്നത് എന്നാല്‍ അട്ടപ്പാടിയിലെ ഊരുകളിലെത്തുന്ന പട്ടാളക്കാര്‍ സ്വയം സമര്‍പ്പിതമായ മനസ്സുമായാണ് വരുന്നതെന്നും താരം കുറിച്ചു.