കൊച്ചി: കാക്കനാട് ഐ.ടി ജീവനക്കാരിയായ തസ്നീം ബാനുവിനെ മര്‍ദിച്ച കേസില്‍ ഒരാള്‍
കൂടി അറസ്റ്റിലായി. കൊച്ചി കളരിക്കല്‍ വീട്ടില്‍ കാര്‍ത്തികേയന്റെ മകനാണ് അനില്‍
കുമാര്‍ ആണ് പിടിയിലായത്. ഇയാള്‍ കേസില്‍ മൂന്നാം പ്രതിയാണ്. കേസുമായി
ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. ഒന്നും രണ്ടും പ്രതികളായ
താജുദ്ദീന്, ജയ്സല്‍ എന്നിവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.