ജര്‍മ്മന്‍ എകാധിപതി ഹിറ്റലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്
ജോര്‍ജ് ജോണ്‍Published on 18 February, 2017
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ എകാധിപതി ഹിറ്റലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്. അമേരിക്കയിലെ മേരിലാന്റിലെ ഒരു ലേല കമ്പനിയാണ് ഈ ഫോണ്‍ ലേലത്തിന് വെക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ഫോണിന്റെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.
റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയര്‍ റാല്‍ഫ് റെയിനര്‍ ഹിറ്റലറിന്റെ ബങ്കര്‍ സന്ദര്‍ശിക്കുമ്പോഴാണ് ഈ ഫോണ്‍ ലഭിച്ചത്. അദ്ദേഹത്തിെന്റ മകനാണ് ഇപ്പോള്‍ ഫോണ്‍ ലേലം ചെയ്യുന്നതിനായി അമേരിക്കന്‍ കമ്പനിയെ സമീപിച്ചിരിക്കുന്നത്.
ലോക ചരിത്രത്തില്‍ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഹിറ്റലറിന്റെ ടെലിഫോണ്‍. നിരവധി ആക്രമണങ്ങള്‍ക്ക് ഹിറ്റ്ലര്‍ ഉത്തരവിട്ടത് ഈ ടെലിഫോണിലൂടെയായിരുന്നു. ആ ഉത്തരവുകള്‍ മൂലം ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്. ഫാസിസത്തിെന്റ പ്രതീകമാണ് ടെലിഫോണ്‍ എന്നാണ് ലേലം കമ്പനിയുടെ പക്ഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല