അബുദാബി: സിഎസ്ഐ സഭയുടെ മോഡറേറ്ററായി സ്ഥാനമേറ്റശേഷം ആദ്യമായി ഗള്‍ഫിലെത്തുന്ന ബിഷപ് തോമസ് കെ. ഉമ്മന്‍ അബുദാബി സിഎസ്ഐ ഇടവക സ്വീകരണം നല്കുന്നു.
ഫെബ്രുവരി 16ന് (വ്യാഴം) രാത്രി 7.30ന് മുസഫ മാര്‍ത്തോമ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി സെന്റ് ആന്‍ഡ്രൂസ് ചാപ്ലിന് റവ. ആന്‍ഡി തോംപ്സണ്, അബുദാബിയിലെ വിവിധ സഭകളിലെ വികാരിമാര്‍, സിഎസ്ഐ സഭയുടെ ജബല്‍അലി ദുബായ് ഷാര്‍ജ ഇടവകകളുടെ വികാരിമാര്‍, സഭ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.
തുടര്‍ന്ന് 17ന് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ നടക്കുന്ന ആദ്യ കുര്‍ബാന ശുശ്രൂഷയ്ക്കും തോമസ് കെ. ഉമ്മന്‍ നേതൃത്വം നല്‍കും.
വിവരങ്ങള്‍ക്ക്: റവ. പോള്‍ പി. മാത്യു (ഇടവക വികാരി) 0504120123.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള