ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരം, നവയുഗം സംസ്കാരികവേദി നിയമസഹായവേദി
ഹെല്‍പ്പ് ഡെസ്ക്കില്‍ എത്തിയ ഷാഹിദ് അലി, നവയുഗം ജീവകാരുണ്യവിഭാഗം
കണ്‍വീനര്‍ ഷാജി മതിലകത്തോട് സഹായം തേടി. അദ്ദേഹത്തിന്റെ
നിര്‍ദ്ദേശപ്രകാരം ഷാഹിദ് അലി ലേബര്‍ കോടതിയില്‍ സ്പോണ്സര്ക്കതിരെ കേസ്
കൊടുത്തു.
ലേബര്‍ കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ എത്തിയ സ്പോണ്സറുമായി ഷാജി മതിലകം
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ആദ്യമൊക്കെ പിടിവാശി കാട്ടിയ
സ്പോണ്സര്, ഒടുവില്‍ ഷാജി മതിലകത്തിന്റെ സമ്മര്‍ദ്ദത്തിന് ഒടുവില്‍,
രണ്ടായിരം റിയാല്‍ കിട്ടിയാല്‍ എക്സിറ്റ് നല്‍കാം എന്ന് സമ്മതിച്ചു. ആ തുക
ഷാഹിദ് അലി നല്കിയപ്പോള്, ഫൈനല്‍ എക്സിറ്റ് അടിച്ച പാസ്സ്പോര്‍ട്ട്
സ്പോണ്സര് കൈമാറി.
നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നാട്ടിലെ ഷാഹിദ് അലിയുടെ ഏജന്റിനെ
വിളിച്ചു സംസാരിച്ചത് അനുസരിച്ച്, അവര്‍ അയാള്‍ക്കുള്ള മടക്കയാത്ര
വിമാനടിക്കറ്റ് അയച്ചു കൊടുത്തു. എല്ലാവര്ക്കും നന്ദി പറഞ്ഞ് ഒമാന്‍
എയര്‍വേയ്സ് വിമാനത്തില്‍ ഷാഹിദ് അലി നാട്ടിലേയ്ക്ക് മടങ്ങി.