ഡാളസ്: എടത്വ മനയില്‍ ഇരുപത്തിയാറില്‍ പരേതനായ ഇ. എം. മാത്യുവിന്റെ സഹധര്‍മ്മിണി
ഏലിയാമ്മ മാത്യു (80) ജനുവരി 21 ശനിയാഴ്ച സ്വഭവനത്തില്‍ വെച്ച് കര്‍തൃസന്നിധിയില്‍
ചേര്‍ക്കപ്പെട്ടു. മാവേലിക്കര പൊന്നേഴകിഴക്കേതില്‍ കുടുംബാംഗമാണു പരേത. തന്റെ
ഭര്‍ത്താവിന്റെ ഉദ്യോഗാര്‍ത്ഥം ദീര്‍ഘവര്‍ഷങ്ങള്‍ കാഞ്ഞിരപ്പള്ളിയില്‍ പാര്‍ത്തു
വരുകയായിരുന്ന പ്രിയ മാതാവ് ഏകദേശം 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍
ഐക്യനാടുകളിലേക്ക് കുടിയേറിപാര്‍ത്തു. കുടുംബസമേതം മകന് സാജന് മാത്യുവിനോടൊപ്പം
ഡാളസില്‍ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു.
പരേതയ്ക്ക് 7 മക്കളും, 18
കൊച്ചുമക്കളും, 3 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. സംസ്കാരം
പിന്നീട്.
മക്കള്‍: രാജന് മാത്യു, മിനി ശാമുവേല്‍, സാജന് മാത്യു, ബീന
ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേല്‍, പാസ്റ്റര്‍ സജി മാത്യു
(ലണ്ടന്‍).
മരുമക്കള്‍: വല്‍സ മാത്യു, പാസ്റ്റര്‍ വല്സന് ശാമുവേല്‍, ജോളി
മാത്യു, ഏബ്രഹാം ജേക്കബ്ബ്, തോമസ് ജേക്കബ്ബ്, ബിജു ഡാനിയേല്‍, ഷീബ മാത്യു.