ഭുവനേശ്വര്‍: ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ ട്രെയിന്‍ പാളംതെറ്റി 32
പേര് മരിച്ചു. ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസാ(18448)ണ്
അപകടത്തില്‍പ്പെട്ടത്.
നൂറോളം പേര്‍ക്കു പരിക്കേറ്റു. ഒട്ടേറെപേര്‍
കോച്ചുകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി
തുടരുകയാണ്.
ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. എന്ജിന്,
ലഗേജ് വാന്‍, രണ്ടു വീതം ജനറല്‍ സ്വീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍
കോച്ച്, രണ്ട് എസി ടു ടയര്‍ കോച്ച് എന്നിവയാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ്
കോസ്റ്റ് റെയില്‍വേ പിആര്‍ഒ ജെ.പി.മിശ്ര പറഞ്ഞു. ഒഡീഷയിലെ രായഗഡയില്‍നിന്ന് 24
കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
സംഭവം ഞെട്ടിക്കുന്നതാണെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റെയില്‍വേ രക്ഷാപ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം
നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.