തമിഴകത്തെ മുതിര്‍ന്ന് താരങ്ങളാണ് സ്റ്റൈല്‍ മന്നന് രജനീകാന്തും ഉലക നായകന് കമല്‍ ഹസ്സനും. അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമല്‍ ഹസ്സന്റെ വില്ലന്‍ വേഷം രജനീകാന്ത് അവതരിപ്പിച്ചിരുന്നു. അമിതാഭ് ബച്ചന് നായകനായ ഗെരാഫതാറിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഇപ്പോള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
എന്നാല്‍ ചിത്രത്തിനായല്ല ഇരുവരും ഒന്നിച്ചത്. ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്. കമല്‍ ഹസ്സന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചത് രജനീകാന്തായിരുന്നു. ഇരുവരുടെയും ആദ്യ ചിത്രം മുതല്‍ തന്നെ ഉറ്റ സുഹൃത്തുക്കളാണ് രജനീകാന്തും കമല്‍ ഹസ്സനും.