അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ആക്ഷന്‍ ത്രില്ലറാണ് ഭഗ്മതി. ചിത്രത്തിലൂടെ തെലുങ്ക് സിനിമലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ് മലയാളികളുടെ സ്വന്തം ജയറാം. ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ജയറാം എത്തുക. എം.എല്‍.എയാണ് ജയറാമിന്റെ കഥാപാത്രം. ചിത്രത്തിലെ സുപ്രധാന വേഷങ്ങളില്‍ ഒന്നാണ് ജയറാമിന്റേത്.
ചിത്രത്തില്‍ നല്ലവനായ എം.എല്‍.എയാണ് ജയറാം. ആദ്യമായി കാണുകയാണെങ്കിലും തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതായിരിക്കുമെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ജി അശോകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനും, ആശാ ശരത്തും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്