ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ‘ഓകെ ജാനു’വിലെ ‘ഹമ്മ ഹമ്മ’ എന്ന ഗാനം താന്‍ ചെയ്യണമെന്ന് കരുതിയില്ലെന്നും അവസാനം ആ പാട്ട് ഉള്‍പെടുത്തേണ്ടി വന്നതാണെന്നും പ്രമുഖ സംഗീതജ്ഞനായ എ ആര് റഹ് മാന്‍. എ ആര് റഹ് മാന്‍, ആ പേര് തന്നെ മതി. സംഗീത മാന്ത്രികം കൊണ്ട് കോടിക്കണക്കിന് സംഗീത പ്രേമികളെ തന്റെ ആരാധനാ വലയത്തിനുള്ളിലാക്കിയ അത്ഭുത പ്രതിഭ. എണ്‍പത് തൊണ്ണൂറ് കാലങ്ങളില്‍ ജനിച്ചവര്‍ക്കറിയാം ബോംബെ, റോജ പോലെയുള്ള സിനിമകളിലെ പാട്ടുകള്‍ അന്നത്തെ യുവതയെ എത്രത്തോളം ആസ്വദിപ്പിച്ചിട്ടുണ്ടെന്ന്.
‘ഹമ്മ ഹമ്മ’ എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലിറക്കിയിരിക്കുകയാണ് എ ആര് റഹ്മാന്. ഈ പാട്ടിറങ്ങിയത് മുതല്‍ വന്‍ വിമര്‍ശനമാണ് ഫെയ്സ് ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ സൈറ്റുകളിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. പാട്ടിനെ നശിപ്പിച്ചുവെന്നും എ ആര് റഹ് മാനില്‍ നിന്നും ഇത്രക്ക് പ്രതീക്ഷിച്ചില്ലെന്നും തരത്തില്‍ പല രീതിയിലുള്ള അഭിപ്രായങ്ങള്‍ പലരും പങ്ക് വെച്ചിരുന്നു.