ന്യു ജെഴ്സി അസംബ്ലിമാന്‍ രാജ് മുക്കര്‍ജി സ്റ്റേറ്റിന്റെ പ്രൊക്ലമേഷന്‍
സംബാസഡര്ക്ക് നല്കി. നാലു ലക്ഷം ഇന്ത്യാക്കാര്‍ ന്യു
ജെഴ്സിയിലുണ്ടെങ്കിലും വോട്ടര്‍മാര്‍ കുറച്ചേയുള്ളുവെന്നദ്ധേഹം
ചൂണ്ടിക്കാട്ടി. തന്റെ ഡിസ്ട്രിക്ടായ ജെഴ്സി സിറ്റിയില്‍ 30,000
ഇന്ത്യാക്കാരുണ്ട്. ജനസംഖ്യയില്‍ 15 ശതമാനം. എന്നാല്‍ അവരില്‍ 1700പേരാണു
വോട്ട് ചെയ്തത്. വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 4500 മാത്രം.
എഫ്.എ.എ ചെയര്‍ രമേഷ് പട്ടേല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആന്‍ഡി ഭാട്യ
അതിഥികളെ പരിചയപ്പെടുത്തി. മുന്‍ പ്രസിഡന്റ് അങ്കൂര്‍ വൈദ്യ ആയിരുന്നു എം.
സി. എയര്‍ ഇന്ത്യ ഡയറക്ടര്‍ വന്ദന ശര്‍മ്മ, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ആപി പ്രസിഡന്റ് ഡോ. അജയ് ലോധ
തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു