കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് 38–ാമത് വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 13ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ വി.വി. ദക്ഷിണാമൂര്‍ത്തി നഗറില്‍ (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍, ഖൈത്താന്‍) നടക്കും.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കും. പുതിയ സംഘടനാ തീരുമാനങ്ങളും 2017 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും. വഫ്ര മുതുല്‍ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കലയുടെ 65 യൂണിറ്റ് സമ്മേളനങ്ങളും തുടര്‍ന്ന് ഫഹഹീല്‍, അബു ഹലീഫ, അബാസിയ, സാല്‍മിയ മേഖല സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്. വിവിധ മേഖല സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ഷിക പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രകുറിപ്പില്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പി.ആര്. കിരണ്‍ ചെയര്‍മാനായും സാല്‍മിയ മേഖല സെക്രട്ടറി അരുണ്‍ കുമാര്‍ ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗത സംഘത്തിന്റെ കീഴില്‍ വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍