ദോഹ: പ്രമുഖ പോപ്പ് ഗായിക ജാനറ്റ് ജാക്സണിന് ഖത്തറിലെ ബിസിനസുകാരനായ ഭര്‍ത്താവില്‍നിന്നും ആദ്യ കുഞ്ഞ് പിറന്നു. ജനുവരി മൂന്നിനായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പീപ്പിള്‍ മാഗസിന് റിപ്പോര്‍ട്ട് ചെയ്തു.
അമ്പതുകാരിയായ ജാനറ്റ് 2012 ലാണ് ഖത്തറിലെ ബിസിനസുകാരനായ വിസാം അല്‍ മാനയെ വിവാഹം ചെയ്തത്. ജാനറ്റിന്റെ മൂന്നാമത്തെ ജീവിത പങ്കാളിയാണ് വിസാം അല്‍ മന. പുതിയ അതിഥിയെ ഇരുവരും സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ ആണ് കുഞ്ഞിന് നിരവധി പേരുകള്‍ തിരയുന്നുണ്ടെങ്കിലും ഈസ അല്‍ മാന എന്ന പേരാണ് ഒടുവില്‍ തെരഞ്ഞെടുത്തതെന്ന് പീപ്പിള്‍ മാഗസിന് റിപ്പോര്‍ട്ട് ചെയ്തു. അറബിയില്‍ ഈസ എന്ന പേരിനര്‍ഥം ജീസസ് എന്നാണ്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.