കാന്‍ബറ: ഓസ്ട്രേലിയയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 80 പേര്‍ക്ക് പരിക്ക്. ഇതില്‍ 19 പേര്‍ക്ക് ഗുരുതര പരിക്കാണേറ്റിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11. 30 ന് വിക്ടോറിയയിലെ ലോണില്‍ ആയിരുന്നു സംഭവം. പരിപാടികഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുമ്പോഴാണ് തിക്കുംതിരക്കും ഉണ്ടായത്. ഓസ്ട്രേലിയന്‍ റോക്ക് ബാന്‍ഡായ ഡിഎംഎയുടെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.