ബോളീവുഡ് സൂപ്പര്‍ സംഗീതജ്ഞന് ഹിമേഷ് രഷ്മയ വിവാഹ മോചനത്തിനൊരുങ്ങുന്നതായി വിവരം. ഭാര്യ കോമളവുമൊത്തുള്ള 22 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുകയാണ് ഹിമേഷ്. മാസങ്ങളായി ഇരുവരും രണ്ടായാണ് താമസിക്കുന്നത്.
ഇരുവര്‍ക്കും ‘സ്വയം’ എന്ന പേരിലുള്ള മകനുമുണ്ട്. നേരത്തെ ടെലിവിഷന്‍ താരം സോണിയ കപൂറിനെയും ഹിമേഷിനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിരുന്നു.
നിരവധി ആല്‍ബങ്ങളിലും ചിത്രങ്ങളിലും സംഗീതം ഒരുക്കിയ താരമാണ് ഹിമേഷ് രഷ്മയ. ഇതിന് പുറമെ ഗായകന്, അഭിനേതാവ് എന്ന നിലയിലും തംരഗം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘തേരാ സുറൂര്‍’ എന്ന ചിത്രമാണ് അവസാനം നായകനായി പുറത്തിറങ്ങിയത്.