മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ കോട്ടയം ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് ജില്ല പ്രസിഡന്റും കേരള കോണ്‍ഗ്രസ് –എം പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളത്തിന് മെല്‍ബണിലെ പ്രവാസി കേരള കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരണം നല്കി.
പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളായ അലക്സ് കുന്നത്ത്, ഷാജന് ജോര്‍ജ്, സ്റ്റീഫന്‍ ഓക്കാട്ട്, സെബാസ്റ്റ്യന്‍ ജയിക്കബ് എന്നിവരും പാര്‍ട്ടി അനുഭാവികളും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ഉടമായായ സാജു പീറ്ററും യോഗത്തില്‍ പങ്കെടുത്തു.