കാണ്‍പൂര്‍: ഇന്ത്യന്‍
ക്രിക്കറ്റിന്റെ ചരിത്രത്തിലെ അഞ്ഞൂറാം ടെസ്റ്റിന് കാണ്‍പൂരില്‍ അന്ത്യം.
ന്യൂസിലന്‍ഡിനെ 197 റണ്‍സുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍
ക്യാപ്റ്റന്‍ വിരാട് കോലിയും കൂട്ടരും അഞ്ഞൂറാം ടെസ്റ്റ് ആഘോഷിച്ചത്.
434
റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് 87.3 ഓവറില്‍ 236
റണ്‍സിന് ഓളൗട്ടായി. രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി ഓഫ് സ്പിന്നര്‍ ആര്
അശ്വിനാണ് ന്യൂസിലന്‍ഡിന്റെ നടുവൊടിച്ചത്.
ഒന്നാം ഇന്നിംഗ്സില്‍ അശ്വിന് 4
വിക്കറ്റ് വീഴ്ത്തിയിരുന്നു. 40 റണ്‍സും അടിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ജഡേജ 1 വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിലെ 5
വിക്കറ്റും രണ്ടിന്നിംഗ്സിലുമായി നേടിയ 92 റണ്‍സും ജഡേജയുടെ സംഭാവനയാണ്.
ഷമിയുംമികച്ച
ബൗളിംഗ് കാഴ്ച വെച്ചു. എട്ടോവറില്‍ 18 റണ്‍സിന് ഷമി 2 വിക്കറ്റ്
വീഴ്ത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലൂക്ക്
റോഞ്ചിയാണ് ന്യൂസിലന്‍ഡ് നിരയില്‍ ടോപ് സ്കോററായത്. റോഞ്ചി 80
റണ്‍സടിച്ചു. 71 റണ്‍സുമായി സ്പിന്നര്‍ കം
ബാറ്റ്സ്മാന് സാന്ത്നറും തിളങ്ങി.